അഡ്വക്കേറ്റ്‌സ് ക്ലർക്ക് അസോ. പ്രതിഷേധം
Thursday 10 April 2025 12:20 AM IST
തൃശൂർ: കോർട്ട് ഫീസ് വർദ്ധനവിനെതിരെ കേരള അഡ്വക്കേറ്റ്‌സ് ക്ലർക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. ധർണ സംസ്ഥാന സെക്രട്ടറി ടി.വി. സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. അഡ്വ. എം.വി. ഗോപാലകൃഷ്ണൻ, അഡ്വ.സി.ജെ. ബിമൽ, അഡ്വ. എസ്. അജി, അഡ്വ. വി.പി. കിഷോർ, പി.എൽ. ഷാജു, കെ.എസ്. സുധീരൻ, വി. ശങ്കരൻകുട്ടി മേനോൻ, പി.സി. സൂരജൻ, ഗോപു എന്നിവർ സംസാരിച്ചു. ധർണയ്ക്ക് എ.എം. അഭിലാഷ്, വി.ടി. ജോയ്, ജോയിന്റ് സെക്രട്ടറി ശശികല ഉണ്ണിക്കൃഷ്ണൻ, വി.കെ. സുരേഷ്, ചിന്തു ചന്ദ്രൻ, കെ.ജി. പ്രബീഷ്, പി.ജി. സുധീർ, കെ.എൻ. രമേഷ്, എം.ബി. ശരണ്യ എന്നിവർ നേതൃത്വം നൽകി