ജില്ലാ ഹജ്ജ് ക്യാമ്പ് സമാപനം
Thursday 10 April 2025 12:21 AM IST
ചാവക്കാട്: എസ്.വൈ.എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജിന് പോകുന്നവർക്കായി സംഘടിപ്പിച്ച ജില്ല തല ഹജ്ജ് ക്യാമ്പ് സമാപിച്ചു. ജില്ല പ്രസിഡന്റ് ബഷീർ അശ്രഫി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഹൈദ്രോസ്‌കോയ തങ്ങൾ വട്ടേക്കാട് പ്രാരംഭ പ്രാർത്ഥന നടത്തി. പ്രമുഖ ഹജ്ജ് പണ്ഡിതരായ അശ്രഫ് സഖാഫി പൂപ്പലം,അബ്ദുൽ അസീസ് നിസാമി വരവൂർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.ജില്ല സംയുക്ത ഖാസി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി മുഖ്യപ്രഭാഷണവും സമാപന പ്രാർത്ഥനയും നിർവഹിച്ചു. ഉസ്മാൻ സഖാഫി തിരുവത്ര,കെ.ബി.ബഷീർ,നിഷാർ മേച്ചേരിപ്പടി,പി.യു.ശമീർ സംസാരിച്ചു.റാഫിദ് സഖാഫി,അബു കല്ലൂർ,ഗഫൂർ മൂന്നുപീടിക,അബ്ദുഹാജി കാതിയാളം,ആർ.വി.എം.ബഷീർ മൗലവി തുടങ്ങിയവർ സംബന്ധിച്ചു. സൗജന്യ ഹജ്ജ് കിറ്റ് വിതരണവും പരിപാടിയുടെ ഭാഗമായി നടത്തി.