ധന്വന്തരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം

Thursday 10 April 2025 12:22 AM IST

പെരിങ്ങാവ്: പെരിങ്ങാവ് ശ്രീധന്വന്തരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം 10, 11, 12 തീയതികളിൽ നടക്കും. പത്തിന് രാവിലെ ആറ് മുതൽ ലക്ഷാർച്ചന, വൈകീട്ട് കലശാട്ടം, 6.30ന് തൃശൂർ സംഘം കൃഷ്ണാർപ്പണത്തിന്റെ നേതൃത്വത്തിൽ അഷ്ടപദി കച്ചേരി. 11ന് വൈകീട്ട് അഞ്ചിന് സമൂഹാർച്ചന, 6.30ന് പൂങ്കുന്നം സൃഷ്ടി അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ, 7.15ന് വിയ്യൂർ എഴുത്തച്ഛൻ കലാക്ഷേത്രത്തിന്റെ നൃത്തസന്ധ്യ, രാത്രി 7.30ന് തൃശൂർ താളം, ഏവന്നൂർ ശ്രീഭദ്ര എന്നിവയുടെ നേതൃത്വത്തിൽ തിരുവാതിരക്കളി. 12ന് പ്രതിഷ്ഠാദിനത്തിൽ രാവിലെ 11 മുതൽ പ്രസാദ ഊട്ട്, വൈകീട്ട് ആറിന് സർപ്പബലി, 6.30ന് ആർദ്ര എസ്.മേനോൻ, ധ്വനി ആർ.മേനോൻ, ജനനി കോയമ്പത്തൂർ എന്നിവരുടെ നേതൃത്വത്തിൽ നൃത്തനൃത്ത്യങ്ങൾ എന്നിവ നടക്കും.