വികലാംഗ അസോസിയേഷൻ സമ്മേളനം ശനിയാഴ്ച

Thursday 10 April 2025 12:22 AM IST

തൃശൂർ: വികലാംഗ അസോസിയേഷൻ ഒഫ് ഇന്ത്യ 48-ാം വാർഷിക സമ്മേളനവും കുടുംബസംഗമവും ശനിയാഴ്ച രാവിലെ പത്തിന് തൃശൂർ ടൗൺ ഹാളിൽ നടക്കും. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സെൻട്രൽ കമ്മിറ്റി രക്ഷാധികാരി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, പി. ബാലചന്ദ്രൻ എം.എൽ.എ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ വി.പി. നന്ദകുമാർ, ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ബോബി ചെമ്മണ്ണൂർ, ലയൺ ടോണി എനോക്കാരൻ തുടങ്ങിയവർ പങ്കെടുക്കും. ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ക്ഷേമപദ്ധതികളും നടപ്പാക്കണമെന്ന് ആർ.രമേശൻ, ടി.ആർ.ബാലസുബ്രഹ്മണ്യൻ, എ.ജി. മാധവൻ, വി.ജി. സുഗതൻ, റഫീഖ് എന്നിവർ പറഞ്ഞു.