ഡോ. പൽപ്പു കുടുംബയോഗം
Thursday 10 April 2025 12:23 AM IST
മാള: സൗത്ത് കുരുവിലശ്ശേരി എസ്.എൻ.ഡി.പി ശാഖയിലെ ഡോ. പൽപ്പു കുടുംബയോഗ വാർഷികം മാള എസ്.എൻ.ഡി.പി യൂണിയൻ ജനറൽ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. എൻ.എസ്.പ്രകാശൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ മുതിർന്ന അംഗങ്ങളായ മല്ലിക ചന്ദ്രനെയും വി.പി.ബാലകൃഷ്ണനെയും ആദരിച്ചു. യൂണിറ്റ് കൺവീനർ ധന്യ മനോജ് അദ്ധ്യക്ഷയായി. മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, ശാഖാ സെക്രട്ടറി സുനിൽ, യൂണിയൻ കൗൺസിൽ അംഗം അനിൽ, അഷിത സരീഷ് , വനിതാസംഘം പ്രസിഡന്റ് വിനീത ഉണ്ണിക്കൃഷ്ണൻ, ലത പ്രത്യുഘ്‌നൻ, സുലോചന ദിവാകരൻ , ഇ.ഡി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കുടുംബയോഗം അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.