തഹാവൂർ റാണ ഇന്ത്യയിലേക്ക്? തീഹാർ ജയിലിൽ സെൽ തയ്യാർ

Thursday 10 April 2025 12:28 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​മും​ബ​യ് ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ​ ​ഗൂ​ഢാ​ലോ​ച​ന​യി​ൽ​ ​പ​ങ്കു​ള്ള​ ​പാ​ക് ​വം​ശ​ജ​നാ​യ​ ​പ്ര​തി​ ​ത​ഹാ​വൂ​ർ​ ​റാ​ണ​യു​മാ​യി​ ​യു.​എ​സി​ൽ​ ​നി​ന്ന് ​പ്ര​ത്യേ​ക​ ​വി​മാ​നം​ ​ഡ​ൽ​ഹി​യി​ലേ​ക്ക് ​പു​റ​പ്പെ​ട്ടു.​ ​ഇ​ന്ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ​ഇയാൾ​ ​ഡ​ൽ​ഹി​ ​രാ​ജ്യാ​ന്ത​ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ഇ​റ​ങ്ങും.​ ​തു​ട​ർ​ന്ന് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ശേ​ഷം​ ​തീ​ഹാ​ർ​ ​ജ​യി​ലി​ലേ​ക്ക് ​മാ​റ്റു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​പ്ര​ത്യേ​ക​ ​സെ​ല്ലി​ലാ​യി​രി​ക്കും​ ​പാ​ർ​പ്പി​ക്കു​ന്ന​ത്.

പിന്നീട് വിചാരണയ്‌ക്കായി മുംബയിലേക്ക് കൊണ്ടുപോകും.

ഇന്ത്യയ്‌ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന തഹാവൂർ റാണയുടെ ഹർജി യു.എസ് സുപ്രീം കോടതി തള്ളിയിരുന്നു. പാർക്കിൻസൺസ് രോഗം, മൂത്രാശയ കാൻസർ, ഉദരത്തിൽ അയോർട്ടിക് അന്യൂറിസം തുടങ്ങിയ രോഗങ്ങളുള്ളതിനാൽ യു.എസിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു റാണയുടെ അപേക്ഷ.ഈ രോഗാവസ്ഥയിൽ ഇന്ത്യയിൽ വിചാരണ നേരിട്ടാൽ അധികകാലം ജീവിച്ചിരിക്കില്ലെന്നും പറഞ്ഞിരുന്നു.

ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 26/11 മുംബയ് ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണ ഇന്ത്യയിൽ വിചാരണ നേരിടുമെന്ന് പ്രഖ്യാപിച്ചതോടെ നാടുകടത്തൽ ഉറപ്പായിരുന്നു.

ലഷ്‌കർ-ഇ-തയ്ബ,

ഐ.എസ്.ഐ ബന്ധം

# 2008 നവംബർ 26-ന് 166 പേരുടെ മരണത്തിൽ കലാശിച്ച മുംബയ് ഭീകരാക്രമണത്തിന് പ്രധാന ആസൂത്രകനായ പാകിസ്ഥാൻ-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ കൂട്ടാളിയാണ് തഹാവൂർ റാണ (64). ജനനം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ. പാക് ആർമി മെഡിക്കൽ കോറിൽ പ്രവർത്തിച്ചു. ബിസിനസുമായി 1997മുതൽ കാനഡയിൽ. ഹെഡ്‌ലിയുമായുള്ള പരിചയം ഭീകര സംഘടനയായ ലഷ്‌കർ-ഇ-തയ്ബയിലേക്കും പാക് ചാരസംഘടനയായ ഐ.എസ്.ഐയിലേക്കും അടുപ്പിച്ചു.

# എൻ.ഐ.എ കുറ്റപത്രം പ്രകാരം ഹെഡ്‌ലി, റാണ, ലഷ്‌കർ ഇ തയ്ബ സ്ഥാപകൻ സാക്കിയുർ റഹ്‌‌മാൻ തുടങ്ങിയവർ ചേർന്നാണ് മുംബയ് ഭീകരാക്രമണം ആസൂത്രണം ചെയ്‌തത്. ആക്രമണം നടത്താനുള്ള സ്ഥലങ്ങൾ സന്ദർശിച്ചതും ഭീകരർക്ക് സാമ്പത്തിക, യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കിയതും റാണയെന്ന് കുറ്റപത്രത്തിൽ. യു.എസ് അന്വേഷണ ഏജൻസി എഫ്.ഐ.ബി 2009 ഒക്‌‌ടോബറിൽ ഹെഡ‌്‌ലിയെയും റാണയെയും അറസ്റ്റു ചെയ്‌തു.