മൂന്നംഗ സംഘത്തിന് കഞ്ചാവെത്തിച്ചയാൾ പിടിയിൽ

Thursday 10 April 2025 1:29 AM IST

വിഴിഞ്ഞം: കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിലായ സംഭവത്തിൽ കഞ്ചാവ് എത്തിച്ചയാളെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു.പെരിങ്കടവിള ആലത്തൂർ ആൻസി ഭവനിൽ അജിത്ത് രാജാണ് (24)പിടിയിലായത്. വിഴിഞ്ഞം ഹാർബർ റോഡ് വലിയവിള കോളനിയിൽ റാസ് ലിഫ് ഖാൻ (46), മാറനല്ലൂർ പെരുമ്പഴുതൂർ പൊറ്റവിള ജയ ഭവനിൽ ബ്രിട്ടോവി.ലാൽ (39), റസൽപുരം പിണങ്ങോട്ടുകുഴി വീട്ടിൽ ബിജോയ് (22) എന്നിവരെ കഴിഞ്ഞ 3ന് ഡാൻസാഫ് സംഘം ഉൾപ്പെട്ട വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർ നൽകിയ വിവരമനുസരിച്ചാണ് അജിത് പിടിയിലായത്. ഇവർക്ക് കഞ്ചാവെത്തിച്ചിരുന്നത് ഇയാളാണെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

കഴിഞ്ഞ 3ന് പുലർച്ചെ 2.30ഓടെ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്തെ സർവീസ് റോഡിൽ വച്ചാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് 1.404 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. തുടർന്ന് ബ്രിട്ടോയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 200 ഗ്രാം കഞ്ചാവുകൂടി കണ്ടെത്തിയിരുന്നു. കഞ്ചാവ് കൈമാറ്റം നടക്കവെയാണ് ഇവർ പിടിയിലായത്. രണ്ടും മൂന്നും പ്രതികളെത്തിയ സ്കൂട്ടറും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. ഇവർ റിമാൻഡിലാണ്.