പ്രവർത്തിക്കാൻ തയ്യാറല്ലെങ്കിൽ വീട്ടിലിരിക്കൂ: ഖാർഗെ

Thursday 10 April 2025 12:42 AM IST

ന്യൂഡൽഹി : പ്രവർത്തിക്കാൻ വയ്യെങ്കിൽ വിരമിച്ച് വിശ്രമജീവിതത്തിലേക്ക് മാറണമെന്ന് അഹമ്മദാബാദിലെ എ.ഐ.സി.സി സമ്മേളനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ താക്കീത്. പാർട്ടി പ്രവർത്തനങ്ങളിൽ സഹായിക്കാൻ തയ്യാറാകാത്തവർ വിശ്രമം തിരഞ്ഞെടുക്കണം. ഉത്തരവാദിത്തങ്ങൾ നിർവഹിക്കാത്തവർ വിരമിക്കണം. സംഘടനാ തലത്തിലെ മാറ്റത്തിന്റെ സൂചനയായാണ് നേതാക്കൾക്കും അണികൾക്കും കൃത്യമായ സന്ദേശം നൽകിയിരിക്കുന്നത്.

ഒരു സംഘടനയ്‌ക്ക് മൂന്നു കാര്യങ്ങൾ ആവശ്യമാണെന്ന് ഖാർഗെ പറഞ്ഞു. മനുഷ്യബലം, മാനസിക ബലം, സാമ്പത്തിക ബലം. കോൺഗ്രസിന് സാമ്പത്തിക ബലത്തിന്റെ കുറവുണ്ട്. പക്ഷെ മനുഷ്യശക്തിയും മാനസിക ശക്തിയും കൂടുതലുണ്ട്. സംഘടനയെ ശക്തിപ്പെടുത്താൻ മാനസികമായി ശക്തമായും സജീവമായും തുടരണമെന്ന് പ്രതിനിധികളോട് അദ്ദേഹം ആഹ്വാനം ചെയ്‌തു. സംഘടനയുടെ മുന്നോട്ടുപോക്കിന് ആശയം, പെരുമാറ്റം, പ്രചാരണം എന്നിവ അനിവാര്യമാണ്. പാർട്ടി ആശയങ്ങൾ ജീവിതത്തിൽ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യണം. ആശയ വ്യക്തതയുള്ള പാർട്ടികൾക്ക് മാത്രമേ ആർ.എസ്.എസിന്റെ വിചാരധാരയെ എതിർക്കാൻ കഴിയുകയുള്ളുന്നുവെന്നു ചൂണ്ടിക്കാട്ടി.

സാമ്പത്തിക പ്രതിസന്ധി

ഉണ്ടാകുമെന്ന് രാഹുൽ

ഇന്ത്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധി വരിഞ്ഞുമുറുക്കാൻ പോകുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സുഹൃത്തുക്കളാണ്. പകരചുങ്കം വിഷയത്തിൽ മോദി നിശബ്‌ദത പാലിക്കുന്നു. വഖഫ് ഭേദഗതി നിയമം മതത്തിനും ഭരണക്കൂടത്തിനും എതിരെയുള്ള ആക്രമണമാണ്. ആർ.എസ്.എസ് വാരികയായ ഓർഗനൈസറിൽ ക്രിസ്‌ത്യൻ സഭയ്‌ക്കെതിരെ ലേഖനം വന്നു. ഇന്ത്യയിൽ എല്ലാ സമുദായങ്ങൾക്കും വിഭാഗങ്ങൾക്കും ഭാഷയ്‌ക്കും ബഹുമാനം ലഭിക്കണം. ദലിത്,​ പിന്നാക്ക വിഭാഗങ്ങൾക്ക് രാജ്യത്തിന്റെ വിഭവങ്ങളുടെ പങ്ക് ലഭിക്കണമെങ്കിൽ ജാതി സെൻസസ് നടത്തണം. ദക്ഷിണ ഭാരതത്തിലുള്ളവർക്ക് മനസിലാകാൻ ഇംഗ്ലീഷിലും രാഹുൽ പ്രസംഗിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന് തമിഴ്നാട് സർക്കാർ ഉൾപ്പെടെ പരാതി ഉന്നയിക്കുന്നതിനിടെയാണിത്.

ഗു​ജ​റാ​ത്തി​നാ​യി​ ​കോ​ൺ. പ്ര​മേ​യം​ ​അ​സാ​ധാ​ര​ണം

1885​ൽ​ ​സ്ഥാ​പി​ത​മാ​യ​ ​ശേ​ഷം​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​സം​സ്ഥാ​ന​ത്തി​നാ​യി​ ​എ.​ഐ.​സി.​സി​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ്ര​മേ​യം​ ​പാ​സാ​ക്കു​ന്ന​ത്.​ ​മൂ​ന്നു​ദ​ശ​ക​മാ​യി​ ​ഗു​ജ​റാ​ത്തി​ലെ​ ​അ​ധി​കാ​ര​ത്തി​ൽ​ ​നി​ന്ന് ​പു​റ​ത്തു​നി​ൽ​ക്കു​ക​യാ​ണ് ​പാ​ർ​ട്ടി.​ ​പു​തി​യ​ ​ഗു​ജ​റാ​ത്ത്,​ ​പു​തി​യ​ ​കോ​ൺ​ഗ്ര​സ് ​എ​ന്ന​ ​മു​ദ്രാ​വാ​ക്യ​വും​ ​മു​ന്നോ​ട്ടു​വ​ച്ചു.​ ​ഗു​ജ​റാ​ത്ത് ​കോ​ൺ​ഗ്ര​സ് ​പി​ടി​ക്കു​മെ​ന്ന്,​ ​പ്ര​തി​നി​ധി​ക​ളെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യ​വെ​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജ്ജു​ൻ​ ​ഖാ​ർ​ഗെ​ ​പ്ര​തീ​ക്ഷ​ ​പ്ര​ക​ടി​പ്പി​ച്ചു.​ ​ബി.​ജെ.​പി​ ​ഭ​ര​ണ​ത്തി​ൽ​ ​വി​ദ്യാ​ഭ്യാ​സം,​ ​ആ​രോ​ഗ്യം​ ​തു​ട​ങ്ങി​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​ഗു​ജ​റാ​ത്ത് ​പി​ന്നോ​ക്കം​ ​പോ​യി.​ ​കേ​ര​ള​ത്തി​നും​ ​ത​മി​ഴ്നാ​ടി​നും​ ​ക​ർ​ണാ​ട​ക​യ്‌​ക്കും​ ​പി​ന്നി​ലാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ജ​യ​റാം​ ​ര​മേ​ശ് ​പ​റ​‌​ഞ്ഞു.

ഖാ​ർ​ഗെ​യ്‌​ക്ക് ​പ്ര​ത്യേ​കം ക​സേ​രയെന്ന്​ ​ബി.​ജെ.​പി

എ.​ഐ.​സി.​സി​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സ​ബ​ർ​മ​തി​ ​ആ​ശ്ര​മ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ്രാ​ർ​ത്ഥ​നാ​ ​സം​ഗ​മ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജ്ജു​ൻ​ ​ഖാ​ർ​ഗെ​ ​പ്ര​ത്യേ​കം​ ​ക​സേ​ര​യി​ലി​രു​ന്ന​തി​ൽ​ ​ആ​രോ​പ​ണ​വു​മാ​യി​ ​ബി.​ജെ.​പി.​ ​കോ​ൺ​ഗ്ര​സ് ​ദ​ലി​ത് ​വി​രു​ദ്ധ​മാ​ണെ​ന്ന് ​ബി.​ജെ.​പി​യു​ടെ​ ​ഐ.​ടി​ ​സെ​ൽ​ ​മേ​ധാ​വി​ ​അ​മി​ത് ​മാ​ള​വ്യ​ ​എ​ക്‌​സ് ​അ​ക്കൗ​ണ്ടി​ൽ​ ​കു​റി​ച്ചു.​ ​കോ​ൺ​ഗ്ര​സ് ​ഖാ​ർ​ഗെ​യെ​ ​ബ​ഹു​മാ​നി​ക്ക​ണം.​ ​സോ​ണി​യാ​ ​ഗാ​ന്ധി,​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​ഇ​രി​ക്കാ​തെ​ ​മ​റ്റൊ​രു​ ​ക​സേ​ര​യി​ൽ​ ​ഖാ​ർ​ഗെ​ ​ഇ​രി​ക്കു​ന്ന​തി​ന്റെ​ ​ദൃ​ശ്യ​വും​ ​ഷെ​യ​ർ​ ​ചെ​യ്‌​തു.