ഇസ്രയേൽ ആക്രമണം: ഗാസയിൽ 29 മരണം

Thursday 10 April 2025 7:24 AM IST

ടെൽ അവീവ്: ഗാസ സിറ്റിയിലെ ഷെജയ്യയിൽ ഇസ്രയേൽ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ അടക്കം 29 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് പരിക്കേറ്റു. ബഹുനില കെട്ടിടം ഇസ്രയേൽ തകർക്കുകയായിരുന്നു. 80ഓളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിയെന്നാണ് വിവരം. മുതിർന്ന ഹമാസ് നേതാവിനെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ പ്രതികരിച്ചു. അതേ സമയം, ഗാസയുടെ മറ്റിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 9 പേരും കൊല്ലപ്പെട്ടു. ആകെ മരണം 50,800 കടന്നു.