അംബേദ്കർ ജന്മദിനാഘോഷം

Friday 11 April 2025 12:25 AM IST

കൊടുങ്ങൂർ: ബഹുജൻ സമാജ് പാർട്ടി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന ശിൽപ്പി ഡോ.ബി.ആർ. അംബേദ്കർ ജന്മദിനാഘോഷവും പൊതുസമ്മേളനവും 14 ന് ഉച്ചകഴിഞ്ഞ് 2.30 ന് മണിമല ബസ് സ്റ്റാൻഡിന് സമീപം നടക്കും. ജന്മദിന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജോയി ആർ.തോമസ് ഉദ്ഘാടനം ചെയ്യും പാർട്ടി സംസ്ഥാന കമ്മറ്റിയംഗം അഡ്വ.പി.കെ. ഗീത കൃഷ്ണൻ , ജില്ലാ പ്രസിഡന്റ് ജേക്കബ് ജോൺ ,ജിജിത് കെ.ജോയ്, അഭിലാഷ് പി.പി., സുമം.പി.എസ്.സിബി ഇടമുള തുടങ്ങിയവർ പ്രസംഗിക്കും.