ലഹരി വിരുദ്ധ ബോധവത്കരണം
Friday 11 April 2025 12:30 AM IST
വൈക്കം: മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത കുട്ടികളിലെ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് വൈക്കത്താണെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.കെ. പ്രമോദ് പറഞ്ഞു. വെച്ചൂർ വി ഹെൽപ്പ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് വർഗീസ് പുതുപ്പളളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. കാർത്തികേയൻ, പഞ്ചായത്ത് മെമ്പർ സ്വപ്ന മനോജ്, ആർ. അജിത് വർമ്മ, വി. സോമൻ നായർ, കെ.റ്റി. ജോയ്, കോയ യൂസഫ്, ടി.കെ. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.