നെൽ കർഷകർ റോഡ് ഉപരോധിച്ചു
Friday 11 April 2025 1:08 AM IST
കുറിച്ചി : നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് കക്കുഴി ആലപ്പാട് പാടശേഖരത്തിലെ കർഷകർ മന്ദിരം - കൈനടി റോഡ് ഉപരോധിച്ചു. നെൽ കർഷക സംരക്ഷണ സമിതി രക്ഷാധികാരി വി. ജെ ലാലി ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് ഷമ്മി വിനോദ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ ബാബു, ആർ. രാജഗോപാൽ, ടി.എസ് സാബു, അശ്വിൻ, പി.പി മോഹനൻ, ടിബിൻ, വിഷ്ണു പങ്കജാക്ഷൻ, പഞ്ചായത്ത് അംഗം മഞ്ജു, പാടശേഖര സെക്രട്ടറി ലീലാമ്മ ഈശോ, കൺവീനർ എ.റ്റി രഘുനാഥൻ, കെ.എം മാർക്കോസ്, മനുഭായി, എം.ജെ മാർക്കോസ് എന്നിവർ പങ്കെടുത്തു.