ഹരിത സ്ഥാപനമായി രാമപുരം കോളേജ്
Friday 11 April 2025 12:13 AM IST
രാമപുരം: രാമപുരം ഗ്രാമപഞ്ചായത്തിലെ മികച്ച ഹരിത സ്ഥാപനമായി മാർ ആഗസ്തീനോസ് കോളേജിനെ തിരഞ്ഞെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ കോളേജിനെ സമ്പൂർണ്ണ ശുചിത്വ സ്ഥാപനമായി തിരഞ്ഞെടുത്തുള്ള പുരസ്‌കാരം കോളജ് മാനേജർ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ എന്നിവർക്ക് കൈമാറി. കോളേജിലെ മാലിന്യ സംസ്‌കരണം പരിഗണിച്ചാണ് അംഗീകാരം. പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ, വൈസ് പ്രസിഡന്റ് സണ്ണി പോരുന്നക്കോട്ട്, പഞ്ചായത്ത് മെമ്പർ മനോജ് ചീങ്കല്ലേൽ, അഡ്മിനിസ്‌ട്രേറ്റർ പ്രകാശ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.