ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

Friday 11 April 2025 1:31 AM IST

മുടപുരം: മാലിന്യമുക്ത നവകേരള പ്രഖ്യാപനത്തിന്റെ ഭാഗമായി അഴൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട 19 സ്ഥലങ്ങളിലായി 19 ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.പെരുങ്ങുഴി ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ബി.എസ്.കവിത,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഷാജഹാൻ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സുര,ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ആർ.അംബിക,പഞ്ചായത്തംഗങ്ങളായ എസ്.വി അനിലാൽ,ജയകുമാർ,ലതിക മണി രാജൻ,ലിസി ജയൻ തുടങ്ങിയവർ പങ്കെടുത്തു.