ഇലകമൺ സ്റ്റേഡിയം നിർമ്മാണോദ്ഘാടനം

Friday 11 April 2025 2:32 AM IST

വർക്കല:ഇലകമൺ വിളപ്പുറം വാർഡിൽ നിർമ്മിക്കുന്ന പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ത്രിതലപഞ്ചായത്തിന്റെ സഹായത്തോടെ വാങ്ങിയ 1.71 ഏക്കർ സ്ഥലത്ത് ഒരു കോടി രൂപ ചെലവിൽ സംസ്ഥാന കായികവകുപ്പാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ്കുമാർ,വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ അനിൽകുമാർ.പി.കെ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ഗീതാനസീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻരാജ് ,പഞ്ചായത്ത് ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ,വൈസ് പ്രസിഡന്റ് ലൈജു രാജ്,സെക്രട്ടറി ജോജോ. പി.ജി,ജനപ്രതിനിധികൾ തുടങ്ങിവർ പങ്കെടുത്തു.