ഓട്ടോ തൊഴിലാളി യൂണിയൻ
Friday 11 April 2025 2:34 AM IST
കടയ്ക്കാവൂർ: അഞ്ചുതെങ്ങിൽ ബി.എം.എസ് ഓട്ടോ തൊഴിലാളി യൂണിയൻ രൂപീകരിച്ചു.അഞ്ചുതെങ്ങ് യൂണിറ്റിന്റെ ഉദ്ഘാടനം ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറിയും ചിറയിൻകീഴ് താലൂക്ക് പ്രഭാരിയുമായ മുകുന്ദൻ പതാക ഉയർത്തി നിർവഹിച്ചു.കടയ്ക്കാവൂർ അശോകൻ മുഖ്യപ്രഭാഷണം നടത്തി.ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് എഡിസൺ പെൽസിയാൻ,ജോസഫ്.ജെ,ജോൺ സക്കറിയാസ്,ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം ഉദയസിംഹൻ തുടങ്ങിയവർ പങ്കെടുത്തു. അഞ്ചുതെങ്ങ് സജൻ കോഓർഡിനേറ്ററായ കമ്മിറ്റിയിൽ പ്രസിഡന്റ് അനീഷ്.എസ്,വൈസ് പ്രസിഡന്റ് ഗിരീഷ് ബാബു,ജനറൻ സെക്രട്ടറി പ്രിൻസ്.എഫ്,സെക്രട്ടറി ജോസ് ഔസേഫ്,ട്രഷറർ ജോസഫ് ഡാർവിൻ എന്നിവരെ യൂണിറ്റ് ഭാരവാഹികളായി തിരഞ്ഞെടുത്തു.