പ്രവേശനോത്സവം

Friday 11 April 2025 2:52 AM IST

കിളിമാനൂർ: തൊളിക്കുഴി മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന താജുൽ ഇസ്ലാം മദ്രസയുടെ പ്രവേശനോത്സവവും സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി.ചീഫ് ഇമാം മൗലവി സാജിദ് ബാഖവി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് അസിസ്റ്റന്റ് ഇമാം മൗലവി മൻസൂർ ബാഖവി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ജമാഅത്ത് പ്രസിഡന്റ് എം.മനാഫ് മൗലവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.സിയാദ് കുന്നുംപുറം,അബ്ദുൽ റഹീം വഹബി,അബ്ദുൽ അലി അമാനി, ഷാജഹാൻ.എ,മുൻ ജമാഅത്ത് പ്രസിഡന്റ് എം.അബ്ദുൽ അസീസ്,എം.തമീമുദ്ദീൻ,എ.അബ്ദുൽ ബഷീർ,എസ്.അബ്ദുൽ ജബ്ബാർ,എ.അബ്ദുൽ അസീസ്,എം.ഷിയാസ് എന്നിവർ സംസാരിച്ചു.