അസംപ്‌ഷനിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ് 

Friday 11 April 2025 12:11 AM IST

ചങ്ങനാശേരി: അസംപ്ഷൻ ഓട്ടോണമസ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപകരുടെ നിയമനത്തിനുള്ള അപേക്ഷകൾ മേയ് 5 വരെ സ്വീകരിക്കും. മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്‌സ്, സുവോളജി, മാസ്റ്റർ ഒഫ് കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ്, ഹോം സയൻസ്, ബയോകെമിസ്ട്രി, ഹിന്ദി, സംസ്‌കൃതം, മലയാളം, പൊളിറ്റിക്കൽ സയൻസ്, ഫിസിക്‌സ് വിഷയങ്ങളിലാണ് ഒഴിവ്. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.collegiateedu.kerala.gov.in രജിസ്റ്റർ ചെയ്തവരായിരിക്കണം. പി.എച്ച്.ഡി, യു.ജി.സി നെറ്റ് പാസായവർക്ക് മുൻഗണന. കോളേജ് വെബ്‌സൈറ്റിൽ ആപ്ലിക്കേഷൻ ഫോം ലഭ്യമാണ്. ഫോൺ: 04812420109, 9895871037, 9496115701.