യു.ഡി.എഫ് സായാഹ്ന ധർണ്ണ
Friday 11 April 2025 1:23 AM IST
മുഹമ്മ: ആശ വർക്കർമാരുടെ 60 ദിവസത്തെ സമരത്തിന് പിന്തുണ അറിയിച്ചും പഞ്ചായത്തുകൾക്ക് അനുവദിച്ച പദ്ധതിവിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചും യു.ഡി.എഫ് തണ്ണീർമുക്കം മണ്ഡലം കമ്മിറ്റി പുത്തനങ്ങാടിയിൽ സായാഹ്ന ധർണ്ണ നടത്തി . ഫോർവേർഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾ ജനജീവിതം ദുസ്സഹമാക്കുന്നതായി കളത്തിൽ വിജയൻ പറഞ്ഞു. . ഡി.സി.സി ജനറൽ സെക്രട്ടറി ആർ.ശശിധരൻ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ കബീർ ,സിറിയക് കാവിൽ ,സജി കുര്യാക്കോസ് ,ഷഫിൻ കൊച്ചുവാവ ,എ. ആർ. പ്രസാദ് ,തണ്ണീർമുക്കം ശിവശങ്കരൻ ,സിൽവി ഫ്രാൻസിസ്, പ്രീതാ സാബു ,ടി.ടി. പ്രസാദ് ,തോമസ് പേരേമഠം എന്നിവർ സംസാരിച്ചു.