വേനൽതുമ്പി ജില്ലാതല പരിശീലന ക്യാമ്പ്
Friday 11 April 2025 12:24 AM IST
തുറവൂർ:ബാലസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വേനൽതുമ്പി കലാജാഥയുടെ ജില്ലാതല പരിശീലന ക്യാമ്പ് തുറവൂർ വളമംഗലം എസ്.സി.എസ് ഹൈസ്‌കൂളിൽ തുടങ്ങി. 13 ന് സമാപിക്കും. ജില്ലയിലെ 15 ഏരിയകളിൽ നിന്നുമായി നൂറോളം പരിശീലകരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഇതിനു ശേഷം ഏരിയ കേന്ദ്രങ്ങളിലും പരിശീലനം ആരംഭിക്കും തുടർന്ന് ജില്ലയിലെ 314 കേന്ദ്രങ്ങളിൽ കലാജാഥ പര്യടനം നടത്തും. 3 നാടകങ്ങളും 3 നൃത്തശിൽപ്പങ്ങളും കലാജാഥയിലുണ്ടാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.നാസർ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദെലീമ ജോജോ എം.എൽ.എ, ബാലതാരം ദേവനന്ദന എന്നിവർ മുഖ്യാതിഥികളായി. എ.എം ആരീഫ്,എ.മഹേന്ദ്രൻ,എൻ.പി.ഷിബു,അനന്തു രമേശൻ,വർഷ സജീവ്,അഭിറാം രഞ്ജിത്ത്,കെ.ഡി.ഉദയപ്പൻ എന്നിവർ സംസാരിച്ചു.