കോൺഗ്രസ് പ്രതിഷേധം

Friday 11 April 2025 1:24 AM IST

മുഹമ്മ: അന്യായമായ പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ബി.അൻസിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ എക്സിക്യൂട്ടീവ് മെമ്പർ കെ. വി. മേഘനാദൻ ഉദ്ഘാടനം ചെയ്തു. എൻ. എ. അബൂബക്കർ ആശാൻ, ഷൈല ഷെരീഫ്, എം. വി. സുനിൽകുമാർ,വി.ശേഷഗോപൻ,ഇർഫാൻ കോയപ്പു, സിയാദ് തോപ്പിൽ, ആർ.വേണുഗോപാൽ, ഷറഫുദ്ദീൻ നടുവത്തെഴുത്ത്, ഉദയകുമാർ, റംല ബീവി,ഷാജി തോപ്പിൽ, സിബി മണ്ണഞ്ചേരി എന്നിവർ നേതൃത്വം നൽകി.