കുട്ടികളുടെ പാർക്ക് ഉദ്ഘാടനം
Friday 11 April 2025 1:28 AM IST
മുഹമ്മ: മുഹമ്മ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നിർമ്മിച്ച പാർക്ക് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. ആര്യാട് ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. എസ്. ലത, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.ചന്ദ്ര,സി.ഡി.വിശ്വനാഥൻ, പി. എൻ. നസീമ, പഞ്ചായത്ത് അംഗങ്ങളായ വിഷ്ണു വി വട്ടച്ചിറ , കുഞ്ഞുമോൾ ഷാനവാസ്, നിഷ പ്രദീപ്, വിനോമ്മ രാജു,കായിക ക്ലബ്ബ് പ്രസിഡന്റ് ജി. ജിഷ്ണു , സെക്രട്ടറി എം. എസ്.സുജിത്ത് എന്നിവർ സംസാരിച്ചു .വൈസ് പ്രസിഡന്റ് എൻ.ടി. റെജി സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ എസ് അശ്വതി നന്ദിയും പറഞ്ഞു.