ലോയേഴ്സ് കോൺഗ്രസ് നിൽപ്പ് സമരം

Friday 11 April 2025 1:29 AM IST

ചേർത്തല :ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അമിതമായ കോർട്ട് ഫീസ് വർദ്ധനക്കെതിരെ സംസ്ഥാന വ്യാപകമായി എല്ലാ കോർട്ട് സെന്ററുകളിലും നടന്ന നിൽപ് സമരത്തിന്റെ ഭാഗമായി നടന്ന സമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.ഡി.ശങ്കർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. പി.അനുരൂപ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ അഭിഭാഷകനായ അഡ്വ.കെ.ജെ.സണ്ണി,ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.തോമസ് ജോസഫ്,ഡി.സി.സി സെക്രട്ടറി അഡ്വ.സി.വി. തോമസ്,അഡ്വക്കേറ്റുമാരായ.എം.ജെ.ജോസഫ്,സി.മധു,ബി.ബെന്നിലാൽ, ജോസ് ബെന്നെറ്റ്,അബ്ദുൽ നാസർ,എൻ.പി.വിമൽ,.വി.ഷൈൻ,അനന്തപദ്മനാഭൻ,കീർത്തന എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വ ജി.അനിൽകുമാർ നന്ദി പറഞ്ഞു.