പ്രതിഷേധ സമരം
Friday 11 April 2025 4:29 AM IST
മാവേലിക്കര: ചെട്ടികുളങ്ങര ഒതളപുഴ തോടിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖല കമ്മിറ്റിയും ചെട്ടികുളങ്ങര യൂണിറ്റ് കമ്മറ്റിയും സംയുക്തമായി ചെട്ടികുളങ്ങര പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മാവേലിക്കര മേഖല പ്രസിഡന്റ് യു.ആർ.മനു ഉദ്ഘാടനം ചെയ്തു. ജില്ലാ പി.ആർ.ഒ ഹേമദാസ് ഡോൺ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് ചിത്രമാലിക, കൊച്ചുകുഞ്ഞ് കെ.ചാക്കോ, ജില്ലാ ബിൽഡിംഗ് കൺവീനർ ഗിരീഷ് ഓറഞ്ച്, മേഖല സെക്രട്ടറി ബിനു വൈഗ, ശശിധരൻ ഗീത്, വിനോദ് അപ്സര, അനീഷ് മോഹൻ, സിനോജ് സത്യാ, ടെനീബി ജോർജ്, ആർ. ദാസ്, ദീപ സുബാഷ്, സ്മിത, ഉണ്ണികൃഷ്ണൻ, നന്ദു ജയൻ, ജയകൃഷ്ണൻ എന്നിവർ പങ്കടുത്തു.