നിയമ സഹായ ക്ലിനിക്ക്
Friday 11 April 2025 1:31 AM IST
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ സൗജന്യ നിയമ സഹായ ക്ലിനിക്ക് പുതിയ കെട്ടിടത്തിലെ താഴത്തെ നിലയിൽ പ്രവർത്തനം തുടങ്ങി. ജില്ലാ ജഡ്ജും കെ.എൽ.എസ്.എ മെമ്പർ സെക്രട്ടറിയുമായ ഡോ.സി.എസ്.മോഹിത് ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഡി.എൽ.എസ്.എ സെക്രട്ടറി പ്രമോദ് മുരളി മുഖ്യാതിഥിയായി. ആർ.എം.ഒ ഡോ.എം.ആശ, ലേ സെക്രട്ടറി ടി.സാബു, നഴ്‌സിംഗ് സൂപ്രണ്ട് ദീപാറാണി, ഭൂമിക കോഓർഡിനേറ്റർ നാൻസി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. എല്ലാ മാസവും ആദ്യത്തെയും അവസാനത്തെയും ബുധനാഴ്ചകളിലാണ് ഓഫീസ് പ്രവർത്തിക്കുക.