കണി വെള്ളരി ഒരുക്കി കുടുംബശ്രീ

Thursday 10 April 2025 9:34 PM IST

കണ്ണൂർ:കുടുംബശ്രീ ജെ.എൽ.ജി കളിൽ നിന്നും ഉൽപാദിപ്പിച്ചെടുത്ത ജൈവ കണി വെള്ളരി വിഷു വിപണിയിലെ താരമാകുന്നു. അഴീക്കോട്‌, പയ്യന്നൂർ, കാങ്കോൽ, പെരിങ്ങോം, ആലക്കോട്, സി ഡി എസുകളിൽ നിന്നും വിഷു സീസണിൽ ഏറ്റവും അതികം വരുമാനം നേടിയെടുക്കാൻ കണി വെള്ളരി കൃഷിക്ക് സാധിച്ചിട്ടുണ്ട്. ദിവസവും ഒരല്പ സമയം മണ്ണിൽ ഇറങ്ങി പണിയെടുക്കാൻ മാറ്റിവെച്ചാൽ ലക്ഷങ്ങൾ വരുമാനം നേടാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ ജെ.എൽ.ജി കർഷകർ. പതിനഞ്ചു വർഷം പൂർത്തിയാക്കുന്ന തിരുവോണം ജെ.എൽ.ജി ആറ് ഏക്കറിൽ നെല്ലും എട്ട് ഏക്കറിൽ തണ്ണിമത്തൻ, വെള്ളരി, മത്തൻ, ചീര, പടവലം, താലോരി, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്. കണ്ണൂർ മാർക്കറ്റിലും. കുടുംബശ്രീ ആഴ്ച ചന്തകളിലും, നേരിട്ട് കൃഷി സ്ഥലത്തും വച്ചാണ് വില്പന. കണി വെള്ളരിയും മറ്റ് പച്ചക്കറി ഉത്പന്നങ്ങളും വിഷു വിപണന മേളയിൽ ലഭ്യമാണ്. അയൽക്കൂട്ടം പ്രവർത്തകരായ ബീന കുമാരി, ഷീബ, പ്രജാത, ദീപ, രമ്യ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടക്കുന്നത്.