തീരദേശ സമര യാത്ര സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന്

Thursday 10 April 2025 9:43 PM IST

കാസർകോട്: കടൽ മണൽ ഖനനത്തിനെതിരെയും തീരദേശ ഹൈവേ ഉൾപ്പടെയുള്ള മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ഏപ്രിൽ 21 മുതൽ 30 വരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ നെല്ലിക്കുന്ന് കടപ്പുറത്തുനിന്നും ആരംഭിക്കുന്ന തീരദേശ സമര യാത്രയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരണ യോഗം 11 ന് രാവിലെ 10 മണിക്ക് മുനിസിപ്പൽ മിനി കോൺഫറൻസ് ഹാളിൽ ചേരും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,​പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി ഉൾപ്പടെയുള്ള യു.ഡി.എഫ് സംസ്ഥാന നേതാക്കൾ സംബന്ധിക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ,കൺവീനർ എ.ഗോവിന്ദൻ നായർ എന്നിവർ അറിയിച്ചു.