നഗരസഭ കുടുംബശ്രീ വിഷുചന്ത തുറന്നു

Thursday 10 April 2025 9:46 PM IST

പയ്യന്നൂർ:നഗരസഭ കുടുംബശ്രീ സി.ഡി.എസ്. വിഷുചന്ത തുറന്നു. പുതിയ ബസ് സ്റ്റാൻഡ്, നഗരസഭ ഓഫീസ് പരിസരം, പെരുമ്പ കുടുംബശ്രീ സ്ഥിരം വിപണന കേന്ദ്രം എന്നിവിടങ്ങളിലാണ് ചന്ത തുടങ്ങിയത്.നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ബി.കൃഷ്ണൻ, പി.ലത , കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ്' കൺസൽട്ടന്റ് എം.പി.ലീല , മെമ്പർ സെക്രട്ടറി എം.രേഖ , കുടുംബശ്രീ അക്കൗണ്ടന്റ് ലസിത റിജു തുടങ്ങിയവർ സംബന്ധിച്ചു. കുടുംബശ്രീയുടെ പത്തിലധികം സംരംഭകർ ചേർന്ന് ആരംഭിച്ച ചന്തയിൽ നാടൻ പച്ചക്കറികൾ, ഗുണമേന്മയെറിയ കുടുംബശ്രീ ഉൽപ്പന്നങ്ങളായ തുണികൾ, പലഹാരങ്ങൾ, ചായ, പായസം, വിവിധതരം അച്ചാർ, പൊടികൾ, വിഷുക്കണിക്കാവശ്യമായ വിഭവങ്ങൾ, കളരി മർമ്മ ചികിത്സ, ആയുർവേദ മരുന്നുകൾ എന്നിവ മിതമായ നിരക്കിൽ ലഭിക്കും. പതിമൂന്നിന് സമാപിക്കും.