വെൽഫെയർ സൊസൈറ്റി ആസ്ഥാന മന്ദിരം ഉദ്ഘാടനം 12 ന് 

Thursday 10 April 2025 9:53 PM IST

കാഞ്ഞങ്ങാട് : സൈനിക,അർദ്ധ സൈനിക വിഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചു വരുന്നവരുടെയും വിരമിച്ചവരുടെയും കൂട്ടായ്മയായ സോൾജിയേഴ്സ് ഓഫ് കെ.എൽ വെൽഫയർ സൊസൈറ്റിക്ക് വേണ്ടി മാവുങ്കാലിൽ നിർമ്മിച്ച ആസ്ഥാന മന്ദിരം ഏപ്രിൽ 12ന് ഉച്ചക്ക് രണ്ടുമണിക്ക് റിട്ട.സൈനിക ഉദ്യോഗസ്ഥൻ യോഗേന്ദ്ര സിംഗ് യാദവ് ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് ഇ.ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ധീരജവാൻ അശ്വിൻ മെമ്മോറിയൽ ഹാൾ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. ഇ.ചന്ദ്രശേഖരൻ എം.എൽ.എ സുവനീർ പ്രകാശനം ചെയ്യും. ധീരജവാൻ അശ്വിന്റെ മാതാപിതാക്കൾ സുവനീർ ഏറ്റുവാങ്ങും. യോഗേന്ദ്ര സിംഗ് യാദവിനെ അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ ആദരിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് ആദരിക്കും.വാർത്താ സമ്മേളനത്തിൽ ഇ.ശശിധരൻ, ജയൻ പൊന്നൻ, എം.വി.ബിജു പുല്ലൂർ, ബാലേഷ് മാവുങ്കാൽ, ഷൈജു, ബാബു മണിക്കോത്ത് എന്നിവർ പങ്കെടുത്തു.