സ്റ്റണ്ണിംഗ് സാരി ലുക്കിൽ കല്യാണി പ്രിയദർശൻ
സമൂഹമാധ്യമത്തിൽ പുതിയ ചിത്രം ആരാധകർക്കായി പങ്കുവച്ച് നടി കല്യാണി പ്രിയദർശൻ. മഞ്ഞ നിറം സാരിയും മൾട്ടി കളർ ബ്ളൗസുമാണ് വേഷം. കല്യാണിയുടെ ഏറ്റവും പുതിയ ചിത്രം ആരാധകരുടെ മനം കവരുന്നു.
മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കാൻ കല്യാണിക്ക് സാധിച്ചു. അടുത്തിടെയാണ് കല്യാണി മുപ്പത്തിരണ്ടാം പിറന്നാൾ ചെന്നൈയിൽ കുടുംബത്തോടൊപ്പം ആഘോഷിച്ചത്.
ചോക്ളേറ്റ് കേക്കിന് മുന്നിൽ നിറചിരിയുമായി ഇരിക്കുന്ന കല്യാണിയെയും സമീപത്തായി അച്ഛൻ പ്രിയദർശൻ , സസഹോദരൻ സിദ്ധാർത്ഥ്, ഭാര്യ മെർലിൻ എന്നിവർ ഉൾപ്പെടുന്ന കുടുംബ ഫോട്ടോ ആരാധകരുടെ മനം കവർന്നു.
ഒരു പുതിയ അതിഥിയെ കൂടി ആരാധകർ കണ്ടു. സിദ്ധാർത്ഥിന്റെയും മെർലിന്റെയും മകള ാണ്. 2023 ൽ ആയിരുന്നു സിദ്ധാർത്ഥിന്റെയും മെർലിന്റെയും വിവാഹം. അമേരിക്കൻ പൗരത്വമുള്ള വിഷ്വൽ എഫക്ട് പ്രൊഡ്യൂസറാണ് മെർലിൻ. ചെന്നൈയിലെ ഫ്ളാറ്റിൽ വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ പ്രിയദർശനും ലിസിയും കല്യാണിയുമുൾപ്പെടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേർ മാത്രമായിരുന്നു ഇവരുടെ വിവാഹത്തിൽ പങ്കെടുത്തത്.
അമേരിക്കയിൽ ഗ്രാഫിക്സ് ഡിസൈൻ കോഴ്സ് കഴിഞ്ഞ് തിരിച്ചെത്തിയശേഷം പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാറിൽ വി.എഫ്.എസ്സ് സൂപ്പർ വൈസറായി സിദ്ധാർത്ഥ് ജോലി ചെയ്തിരുന്നു. ഇൗ ചിത്രത്തിന് സിദ്ധാർത്ഥിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
2019 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പ്രത്യേക ജൂറി പുരസ്കാരവും മരക്കാറിലൂടെ ലഭിച്ചു.