ഓർമ്മിക്കാൻ
Friday 11 April 2025 2:25 AM IST
1. VITEEE 2025 സ്ളോട്ട് ബുക്കിംഗ്: വി.ഐ.ടി കാമ്പസുകളിലെ ബി.ടെക് പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എൻജിനിയറിംഗ് എൻട്രൻസ് എക്‌സാമിനേഷന് (VITEEE) രജിസ്റ്റർ ചെയ്തവർക്ക് ഇപ്പോൾ സ്ളോട്ട് ബുക്കിംഗ് നടത്താം. പരീക്ഷാ തീയതി,സമയം,സെന്റർ എന്നിവയാണ് ബുക്കിംഗിൽ ഉൾപ്പെടുക. വെബ്സൈറ്റ്: viteee.vit.ac.in.
2. ഐ.ഐ.ടി ഇന്റേൺഷിപ് 2025: കാൺപൂർ,ഡൽഹി,ബോംബെ ഐ.ഐ.ടികളിലെ ഇന്റേൺഷിപ് പ്രോഗ്രാമിന് 15വരെ അപേക്ഷിക്കാം. എൻജിനിയറിംഗ്,സയൻസ്,ഹ്യൂമാനിറ്റീസ്,സോഷ്യൽ സയൻസ് മേഖലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 60 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കണം.