പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന

Friday 11 April 2025 3:32 AM IST

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നീഷ്യൻ മെഡിക്കൽ ഇലക്‌ട്രോണിക്സ്) (കാറ്റഗറി നമ്പർ 649/2023),ജൂനിയർ ഇൻസ്ട്രക്ടർ (ലബോറട്ടറി അസിസ്റ്റന്റ്-കെമിക്കൽ പ്ലാന്റ്) (കാറ്റഗറി നമ്പർ 648/2023),ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ സിവിൽ) (കാറ്റഗറി നമ്പർ 657/2023) തസ്തികകളുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 15ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പരിശോധന നടത്തും.

അർഹതാനിർണയ പരീക്ഷ-

വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലെ താഴ്ന്നവിഭാഗം ജീവനക്കാർക്ക് ലോവർ ഡിവിഷൻ ക്ലർക്ക് (കാറ്റഗറി നമ്പർ 05/2025) തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം വഴി നിയമനം ലഭിക്കുന്നതിനും കേരള സ്റ്റേറ്റ് ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് ലിമിറ്റഡിലെ താഴ്ന്ന വിഭാഗം ജീവനക്കാർക്ക് ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2/സൂപ്പർവൈസർ (കാറ്റഗറി നമ്പർ 06/2025) തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം വഴി നിയമിക്കുന്നതിനുമുള്ള അർഹതാനിർണയ പരീക്ഷയുടെ (എലിജിബിലിറ്റി ടെസ്റ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.