എം.ജി സർവകലാശാല വാർത്തകൾ

Thursday 10 April 2025 11:34 PM IST

പരീക്ഷയ്ക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റർ എം.പി.ഇ.എസ് (ദ്വിവത്സരം 2023 അഡ്മിഷൻ റഗുലർ, 2021,2022 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ 25 മുതൽ നടക്കും. 15വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി.പി.എഡ് (2023 അഡ്മിഷൻ റഗുലർ, 2021,2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) പരീക്ഷകൾ 23 മുതൽ നടക്കും. 15വരെ അപേക്ഷിക്കാം.

പരീക്ഷാ തീയതി

 പ്രൈവറ്റ് രജിസ്‌ട്രേഷൻ മൂന്നും നാലും സെമസ്റ്റർ എം.എ, എം.കോം,എം.എസ്‌സി (2018 അഡ്മിഷൻ സപ്ലിമെന്ററി, 2014 മുതൽ 2017 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ് ഫെബ്രുവരി 2025) പരീക്ഷകൾ മേയ് 21 മുതൽ നടക്കും.

 രണ്ടാം സെമസ്റ്റർ എം.എ,എം.എസ്‌സി,എം.കോം,എം.സി.ജെ,എം.എസ്.ഡബ്ല്യു,എം.ടി.എ,എം.എച്ച്.എം,എം.എം.എച്ച്,എം.ടി.ടി.എം (സി.എസ്.എസ് 2015 - 18 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) പരീക്ഷകൾ 22 മുതൽ നടക്കും.