കേരള സർവകലാശാല പരീക്ഷാഫലം
കേരളസർവകലാശാല 2024 സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ഇസ്ലാമിക് ഹിസ്റ്ററി, എം.എ സോഷ്യോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ ഡാൻസ് (കേരള നടനം), എം.എ മ്യൂസിക് (മൃദംഗം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി കൗൺസിലിംഗ് സൈക്കോളജി (റെഗുലർ,സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി സൈക്കോളജി, എം.എ ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് & ഡാറ്റാ സയൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.റ്റി.റ്റി.എം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി ഏപ്രിൽ പരീക്ഷയുടെ സൈക്കോളജി,ബോട്ടണി പ്രാക്ടിക്കൽ/പ്രോജക്ട്/ വൈവവോസി പരീക്ഷകൾ മേയ് 2 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.
മേയിൽ നടത്തുന്ന രണ്ട്,നാല്,ആറ് സെമസ്റ്റർ ബി.പി.ഇഡി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം) മേഴ്സിചാൻസ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ നാലുവർഷ ബിരുദ പരീക്ഷകൾക്ക് പിഴകൂടാതെ 16 വരെയും 150 രൂപ പിഴയോടെ
21 വരെയും 400 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.