മോദിയെ അഭിനന്ദിച്ച് ഷിൻഡെ

Friday 11 April 2025 12:08 AM IST

ന്യൂഡൽഹി : തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. മോദിയും യു.എസ് പ്രസിഡന്റ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഒരുമാസം മുൻപ് ഇക്കാര്യത്തിൽ ചർച്ച നടന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കൊടും ക്രിമിനലിനെ ഇന്ത്യയ്‌ക്ക് യു.എസ് കൈമാറിയതെന്ന് ഷിൻ‌ഡെ പ്രതികരിച്ചു. പരമാവധി ശിക്ഷ തന്നെ റാണയ്‌ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനയും അഭിനന്ദിച്ചു.