സെവൻസ് ഫുട്ബാൾ ടൂർണമെന്റ്
Friday 11 April 2025 12:25 AM IST
നടത്തറ: ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ജോസ് ആലുക്കാസ് വിന്നേഴ്സ് ട്രോഫിക്കും ദേവസി ആറ്റത്തറ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ടൂർണമെന്റ് നടത്തിയത്. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് ആൽജോ ചാണ്ടി അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ സമ്മാനദാനം നടത്തി. കൂർക്കഞ്ചേരി ടീം വിന്നേഴ്സും പുത്തൂർ ടീം റണ്ണേഴ്സപ്പുമായി. വനിതാ ഫുട്ബാൾ മാച്ചും സൗഹൃദ ഫുട്ബാൾ മത്സരങ്ങളും നടത്തി.