വഖഫ് ബില്ലിനെതിരേ പ്രതിഷേധ മാർച്ച്
Friday 11 April 2025 12:27 AM IST
തൃശൂർ: വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നാളെ വൈകിട്ട് നാലിന് തൃശൂരിൽ പ്രതിഷേധ മാർച്ചും പൊതുസമ്മേളനവും സംഘടിപ്പിക്കും. ചെട്ടിയങ്ങാടി പള്ളി പരിസരത്ത് നിന്നും ആരംഭിക്കുന്ന മാർച്ച് സ്വരാജ് റൗണ്ട് ചുറ്റി വൈകിട്ട് അഞ്ചിന് ഇ.എം.എസ് സ്‌ക്വയറിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും. വഖഫിന്റെ അടിസ്ഥാന തത്വങ്ങളെ ഹനിക്കുന്നതാണ് ബില്ലെന്ന് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പി.യു.അലി, സെക്രട്ടറി സി.വി.മുസ്തഫ, സംഘാടക സമിതി കൺവീനർ ഷമീർ എറിയാട്, കോർഡിനേറ്റർ റാഫിദ് സഖാഫി, അബ്ദുറസാഖ് അസ്അദി എന്നിവർ പങ്കെടുത്തു.