ബാലസാഹിത്യ ശില്പശാല

Friday 11 April 2025 12:27 AM IST

തൃശൂർ: അക്ഷയ പുസ്തകനിധിയും തൃശൂർ എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമവും സംയുക്തമായി പ്രതിഭാധനരായ വിദ്യാർത്ഥികൾക്കു വേണ്ടി സർഗസമീക്ഷ ബാലസാഹിത്യ ശില്പശാലയും പ്രതിഭാ സംഗമവും നടത്തുന്നു. മുളയം എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിൽ 26ന് രാവിലെ 10ന് ശില്പശാല കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ ഗ്രാമം ഡയറക്ടർ ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. സാഹിത്യം സംഗീതം ചിത്രകല തുടങ്ങിയ മേഖലകളിൽ പ്രശസ്ത സാഹിത്യകാരന്മാർ സംഗീത പ്രതിഭകൾ ചിത്രകാരന്മാർ എന്നിവർ ക്ലാസുകൾ നയിക്കും. വൈകിട്ട് നടക്കുന്ന പ്രതിഭാ സംഗമത്തിൽ മികവുപുലർത്തുന്ന അംഗങ്ങൾക്ക് പുസ്തക പാരിതോഷികങ്ങളും സാക്ഷ്യപത്രവും നൽകും.