ശ്രീനാരായണ ധര്‍മ്മ മീമാംസ പരിഷത്ത്

Friday 11 April 2025 12:30 AM IST

ചാലക്കുടി: ഗുരു ചൈതന്യ മഠത്തിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്രയിൽ ശ്രീനാരായണ കൺവെൻഷനും പ്രതിഷ്ഠാ മഹോത്സവവും നടക്കും. നാളെ മുതൽ 14 വരെ ഗുരുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും. രാവിലെ 10ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. വി.കെ.മുഹമ്മദ് ഭിലായി മുഖ്യാതിഥിയാകും. ചലച്ചിത്രതാരം ദേവൻ ഉദ്ഘാടനം ചെയ്യും. 13ന് നടക്കുന്ന വനിതാ സമ്മേളനം സ്വാമിനി മാതാ നാരായണ ചൈതന്യമയി ഉദ്ഘാടനം ചെയ്യും. ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് എ.പി.ബാലൻ, സെക്രട്ടറി കെ.യു.വേണുഗോപാൽ, ചെയർമാൻ പി.കെ.സാബു, ജനറൽ കൺവീനർ നരേന്ദ്രൻ നെല്ലായി, എ.എ.ഹരിദാസ്, പി.പി.സദാനന്ദൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.