സോളാർ പവർ പ്ലാൻ്റ് ഉദ്ഘാടനം

Friday 11 April 2025 12:32 AM IST

കൊടുങ്ങല്ലൂർ: ലോകമലേശ്വരം ഗുരദേവ സമാജത്തിൽ സ്ഥാപിച്ചിട്ടുള്ള 25 കെ.ഡബ്ല്യു ശേഷിയുള്ള സോളാർ ഓൺഗ്രിഡ് പവർ പ്ലാന്റിന്റെ ഉദ്ഘാടനം ശ്രീനാരായണ ഹാളിൽ നടന്നു. ശ്രീഗുരദേവ സമാജം പ്രസിഡന്റ് ഒ.കെ.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രഹ്ലാദൻ അദ്ധ്യക്ഷനായി. കെ.എസ്.ഇ.ബി സെക്ഷൻ നമ്പർ 2 സബ് എൻജിനീയർ പി.എ.പ്രമോദ്, പാപസ്‌കൊ എനർജി മാനേജർ പി.എസ്.സെലിൻ, സമാജം ട്രഷറർ പി.എസ്.മനോജ്, മാതൃസമിതി പ്രസിഡന്റ് ലീന മനോജ് എന്നിവർ സംസാരിച്ചു. തൈപ്പൂയം സമ്മാന കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനം വാർഡ് കൗൺസിലർമാരായ സമേഷ്, ശാലിനി വെങ്കിടേഷ്, ധന്യ ഷൈൻ, രശ്മി ബാബു എന്നിവർ നിർവഹിച്ചു. സമാജം സെക്രട്ടറി വി.എസ്.സജീവൻ സ്വാഗതവും ജോയിൻ സെക്രട്ടറി അശോകുമാർ നന്ദിയും പറഞ്ഞു.

ലോകമലേശ്വരം ഗുരദേവ സമാജത്തിൽ സ്ഥഥാപിച്ച സോളാർ ഓൺഗ്രിഡ് പവർ പ്ലാന്റിന്റെ ഉദ്ഘാടനം സമാജം പ്രസിഡന്റ് ഒ.കെ.ഹർഷകുമാർ നിർവഹിക്കുന്നു