കൗൺസിൽ യോഗം ബഹിഷ്ക്കരിച്ചു
Friday 11 April 2025 12:33 AM IST
കൊടുങ്ങല്ലൂർ: നഗരസഭ വാർഷിക പദ്ധതി അംഗീകരിക്കുന്ന കൗൺസിൽ യോഗം ബി.ജെ.പി കൗൺസിലർമാർ ബഹിഷ്ക്കരിച്ചു. ബി.ജെ.പി കൗൺസിലർമാരുടെ വാർഡുകളിൽ ഫണ്ട് അനുവദിക്കുന്നതിൽ പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് കൗൺസിൽ യോഗം ബഹിഷ്ക്കരിച്ചത്. തുടർന്ന് പിച്ചച്ചട്ടികളുമേന്തി ബി.ജെ.പി കൗൺസിലർമാർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. തുടർന്ന് വടക്കേനടയിൽ നടന്ന പ്രതിഷേധ യോഗത്തിൽ പ്രതിപക്ഷ നേതാവ് ടി.എസ്.സജീവൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ജിതേഷ്, ജെമി, ഐ.എസ്.മനോജ്, കെ.എസ്.ശിവറാം , കെ.ആർ.വിദ്യാസാഗർ, ഒ.എൻ.ജയദേവൻ, രശ്മി ബാബു, ശാലിനി വെങ്കിടേഷ്, പരമേശ്വരൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.