രണ്ട് യൂനിവേഴ്സിറ്റികളുടെ ഫണ്ട് കൂടി റദ്ദാക്കി ട്രംപ്

Friday 11 April 2025 1:30 AM IST

വാ​ഷിംഗ്ട​ൺ: പാ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ര​ണ്ട് സു​പ്ര​ധാ​ന യൂ​നി​വേ​ഴ്സി​റ്റി​ക​ളു​ടെ​കൂ​ടി ഫ​ണ്ട് റ​ദ്ദാ​ക്കി യു.​എ​സ് ഭ​ര​ണ​കൂ​ടം.കോ​ർ​ന​ൽ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ 100 കോ​ടി ഡോ​ള​റി​ന്റെ​യും നോ​ർ​ത്ത് വെ​സ്റ്റ് യൂ​നി​വേ​ഴ്സി​റ്റി​യു​ടെ 790 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ​യുമാ​ണ് റ​ദ്ദാ​ക്കി​യ​ത്.പൗ​രാ​വ​കാ​ശം ലം​ഘി​ച്ചെ​ന്ന് ​ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി.

പാ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം അ​നു​വ​ദി​ക്കു​ക, ഭ​ര​ണ​കൂ​ടം അ​വ​സാ​നി​പ്പി​ച്ച വൈ​വി​ധ്യ​ന​യം തു​ട​രു​ക തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ഫ​ണ്ട് റ​ദ്ദാ​ക്കു​മെ​ന്ന ട്രം​പി​ന്റെ നി​ല​പാ​ടി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ജൂ​ത വി​രു​ദ്ധ​ത അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ഫ​ണ്ട് റ​ദ്ദാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ട്രം​പ് ഭ​ര​ണ​കൂ​ടം 60 യൂ​നി​വേ​ഴ്സി​റ്റി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. കൊ​ളം​ബി​യ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ 400 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ ഫ​ണ്ട് ക​ഴി​ഞ്ഞ മാ​സം റ​ദ്ദാ​ക്കിയിരുന്നു.

സൈ​ബ​ർ സു​ര​ക്ഷ, ആ​രോ​ഗ്യം,ദേ​ശീ​യ സു​ര​ക്ഷ മേ​ഖ​ല​യി​ലെ പ്ര​ധാ​ന ഗ​വേ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 75 ക​രാ​റു​ക​ൾ പ്ര​തി​രോ​ധ വ​കു​പ്പ് റ​ദ്ദാ​ക്കി​യ​താ​യി കോ​ർ​ന​ൽ യൂ​നി​വേ​ഴ്സി​റ്റി സ്ഥി​രീ​ക​രി​ച്ചു.ക​രാ​ർ റ​ദ്ദാ​ക്കാ​നു​ള്ള കാ​ര​ണം ഫെ​ഡ​റ​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​ന്വേ​ഷി​ച്ച​താ​യി യൂ​നി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ന്റ് മൈ​ക്ക​ൽ ഐ ​കോ​ട്ലി​ക്കോ​ഫ് പ​റ​ഞ്ഞു.അ​തേ​സ​മ​യം,ഫ​ണ്ട് ​റ​ദ്ദാ​ക്കി​യ​ത് സം​ബ​ന്ധി​ച്ച് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് നോ​ർ​ത്ത് വെ​സ്റ്റ് യൂ​നി​വേ​ഴ്സി​റ്റി വ​ക്താ​വ് അ​റി​യി​ച്ചു.