നിശാ ക്ലബ്ബിലെ അപകടം, മരണസംഖ്യ 200 കടന്നു

Friday 11 April 2025 1:34 AM IST

സാന്റോ ഡൊമനിഗോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ മരണം 200 കടന്നു. 150ലേറെ പേർ ചികിത്സയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്.അപകടസമയം 500നും 1000 നും ഇടയിൽ ആളുകൾ ക്ലബിൽ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്.

ചൊവ്വാഴ്ചയാണ് പ്രമുഖ നിശാ ക്ലബ്ബായ ജെറ്റ് സെറ്റിന്റെ മേൽക്കൂര തകർന്ന് വീണത്. അപകട കാരണം ഇപ്പോഴും തിരച്ചറിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരിൽ അമേരിക്കൻ പൌരന്മാരും ഉൾപ്പെട്ടതായും അപകടബാധിതരുടെ കുടുംബത്തിനൊപ്പം അവരുടെ ദുഖത്തിൽ പങ്കു ചേരുന്നതായും

സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

ഡൊ​മി​നി​ക്ക​ൻ​ ​ഗാ​യ​ക​ൻ​ ​റ​ബ്ബി​ ​പെ​ര​സ്,​ ​മു​ൻ​ ​ബേ​സ്ബോ​ൾ​ ​താ​ര​ങ്ങ​ളാ​യ​ ​ഒ​ക്ടേ​വി​യോ​ ​ഡോ​ട്ട​ൽ,​ ​ടോ​ണി​ ​ബ്ലാ​ങ്കോ,​ ​പ്ര​വി​ശ്യാ​ ​ഗ​വ​ർ​ണ​ർ​ ​നെ​ൽ​സി​ ​ക്രൂ​സ് ​എ​ന്നി​വ​രും​ ​മ​രി​ച്ച​വ​രി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​താ​യി​ ​അ​ധി​കൃ​ത​ർ​ ​പ​റ​യു​ന്നു. ബുധനാഴ്ചയാണ് റബ്ബി പെരസിന്റെ മൃതദേഹം അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്താനായത്. 24 മണിക്കൂർ രക്ഷാപ്രവർത്തനത്തിൽ 145 പേരെയാണ് രക്ഷിക്കാനായത്.