ചെലവഴിച്ചത് 1.77 കോടി
Saturday 12 April 2025 12:50 AM IST
കോട്ടയം: മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാന സർക്കാർ ചെലവിട്ടത് 1.77 കോടി രൂപ. വന്യജീവികളുടെ കടന്നാക്രമണം തടയുന്നതിന് ജില്ലയുടെ മലയോര അതിർത്തിയിൽ 53.45 കിലോമീറ്റർ നീളത്തിൽ സൗരോർജവേലി അടക്കമുള്ളവയാണ് നിർമ്മിച്ചത്. വന്യജീവി ആക്രമണങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്ക് 77 ലക്ഷം രൂപയും , പരിക്കേറ്റവർക്ക് 1.6 കോടിയും നൽകി. കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇതുവരെ 25.71 ലക്ഷം രൂപ കൊടുത്തു. കന്നുകാലികൾ കൊല്ലപ്പെട്ടവർക്ക് 6.39 ലക്ഷം രൂപയും വസ്തുനഷ്ടം സംഭവിച്ചവർക്ക് 2.06 ലക്ഷം രൂപയും നൽകി. പൂഞ്ഞാർ വഴിക്കടവിൽ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് സംവിധാനം സ്ഥാപിക്കുന്നതിനായി 79.41 ലക്ഷം രൂപയും ചെലവിട്ടു.