ആരോഗ്യദിന സെമിനാർ
Saturday 12 April 2025 12:08 AM IST
ചങ്ങനാശേരി: സീനിയർ ചേംബർ ഇന്റർ നാഷണൽ ചങ്ങനാശേരി ലീജിയന്റെ നേതൃത്വത്തിൽ ആരോഗ്യകരമായ തുടക്കവും പ്രതീക്ഷയുള്ള ഭാവിയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. നാഷണൽ വൈസ് പ്രസിഡന്റ് അഡ്വ. ബോബൻ തെക്കേൽ ഉദ്ഘാടനം ചെയ്തു. ലീജിയൻ പ്രസിഡന്റ് ജയിംസുകുട്ടി തോമസ് ഞാലിയിൽ അദ്ധ്യക്ഷത വഹിച്ചു. വൃദ്ധജന പരിപാലനത്തിൽ മികവു പുലർത്തിയ സെന്റ് വിൻസെന്റ് പുവർഹോമിനായി സി. ലിനറ്റ് പുരസ്‌കാരം ഏറ്റുവാങ്ങി. സെക്രട്ടറി അനിൽ മൂലയിൽ, ട്രഷറർ ഡോ.മനോജ് അയ്യപ്പൻ, നാഷണൽ കോ-ഓർഡിനേറ്റർ ബിജു നെടികാലാപ്പറമ്പിൽ വൈസ് പ്രസിഡന്റ് ജോജിമോൻ ജോസഫ് എന്നിവർ പങ്കെടുത്തു.