'ഞങ്ങൾ പരസ്പരം കുറ്റം പറയില്ല ' പ്രഭുദേവയുടെ ആദ്യ ഭാര്യ റംലത്ത്
ഇന്ത്യൻ മൈക്കിൾ ജാക്സൺ എന്നറിയപ്പെടുന്ന നടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭുദേവയെക്കുറിച്ച് ആദ്യ ഭാര്യ റംലത്ത് നടത്തിയ തുറന്നുപറച്ചിൽ ശ്രദ്ധ നേടുന്നു.
പ്രഭുദേവ നല്ലൊരു അച്ഛനാണ്. മക്കൾ എന്നാൽ അദ്ദേഹത്തിന് ജീവനാണ്. ഇരുവരും വളരെയധികം അറ്റാച്ച്ഡ് ആണ്. എന്തുണ്ടെങ്കിലും പരസ്പരം പറയുന്ന അച്ഛനും മക്കളുമാണ്. അവർ കുട്ടികളെ ഭക്ഷണം കഴിപ്പിക്കുകയും കുളിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നയാളാണ്. മക്കൾക്ക് എന്താണ് ഇഷ്ടം അത് മാത്രമേ അദ്ദേഹം ചെയ്യൂ. അവർക്കിഷ്ടമില്ലാത്തതൊന്നും ചെയ്യാറില്ല. ജീവിതത്തിൽ ഒരു ഘട്ടമായപ്പോൾ മക്കളെ ഒറ്റയ്ക്ക് നോക്കേണ്ട ഘട്ടം വന്നു. വിവാഹ മോചിതയായെങ്കിലും അദ്ദേഹത്തിന്റെ പിന്തുണ നന്നായുണ്ടായിരുന്നു. അത് ഇൗ നിമിഷംവരെയുണ്ട്.
കുട്ടികളെക്കുറിച്ചുള്ള എന്ത് വിഷയവും പരസ്പരം ചർച്ച ചെയ്തതിനുശേഷമാണ് അവരോട് പറയുക. പിരിഞ്ഞതിനുശേഷം എന്നെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞിട്ടുണ്ടെങ്കിലാണല്ലോ അദ്ദേഹത്തോട് ദേഷ്യം വരിക. എന്നെക്കുറിച്ച് ഒരു വാക്കുപോലും അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ല. അങ്ങനെ ഒരാളെക്കുറിച്ച് ഞാനും മോശം പറയില്ല. റംലത്തിന്റെ വാക്കുകൾ.
1995 ൽ ആണ് പ്രഭദദേവയുടെയും റംലത്തിന്റെയും വിവാഹം. പ്രഭുദേവയുടെ നൃത്ത ട്രൂപ്പിൽ അംഗമായിരുന്നു റംലത്ത്. ഇവർ പിന്നീട് ലത എന്ന് പേര് മാറ്റി. മൂന്നുമക്കൾ ജനിച്ചു. മൂത്തമകൻ 2008 ൽ അർബുദത്തെ തുടർന്ന് മരിച്ചു. പ്രഭുദേവ നയൻതാരയുമായി പ്രണയത്തിലായതിനുശേഷമാണ് 2011 ൽ റംലത്ത് വിവാഹമോചനം നേടിയത്. 2012 ൽ നയൻതാരയുമായി പ്രഭുദേവ പിരിഞ്ഞു.
കഴിഞ്ഞ കൊവിഡ് കാലത്ത് പ്രഭുദേവ ഡോക്ടർ ഹിമാനി സിംഗിനെ വിവാഹം ചെയ്തു. ഇരുവർക്കും ഒരു മകളുണ്ട്.