'കണ്ണു തുറക്കെന്റെ കാളി" മ്യൂസിക്കൽ ആൽബം
Saturday 12 April 2025 6:15 AM IST
കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ച് പുറത്തിറക്കിയ സംഗീത ആൽബം 'കണ്ണു തുറക്കെന്റെ കാളി' ശ്രദ്ധ നേടുന്നു. നടൻ സെന്തിൽ കൃഷ്ണ ആണ് പ്രധാന വേഷം അവതരിപ്പിക്കുന്നത്.
ജോഷ്‌ബാൽ സംവിധാനം ചെയ്ത ആൽബത്തിൽ ജെസി, അഞ്‌ജലിരാജ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. നൂറിലധികം പേർ അണിനിരന്ന ആൽബത്തിന്റെ സംഗീതം അരുൺപ്രസാദും വരികൾ കണ്ണൻ സിദ്ധാർത്ഥുമാണ്. ഐഡിയ സ്റ്റാർ സിംഗർ ഫെയിം സുധീഷ് ശശിധരനാണ് ആലാപനം. ക്യാമറ: നൗഷാദ് ഷെരീഫ്, എഡിറ്റിംഗ്: അഖിൽ ഏലിയാസ്, കല: കണ്ണൻ അതിരപ്പിള്ളി. വസ്ത്രാലങ്കാരം: ഉണ്ണി പാലക്കാട്, പ്രൊഡക്‌ഷൻ കൺട്രോളർ: ഷാജി കൊല്ലം. മേക്കപ്പ് : ബിജി ബിനോയ്, നൃത്തം: രാകേഷ് ചാലക്കുടി. ദേവയാനി പ്രൊഡക്‌ഷൻസിന്റെ ബാനറിൽപ്രശസ്ത പ്രൊഡക്‌ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ ആണ് നിർമ്മാണം.