ധനുഷ്- മാരി സെൽവരാജ് ചിത്രം അനൗൺസ്മെന്റ് പോസ്റ്റർ
കർണ്ണനു ശേഷം ധനുഷും സംവിധായകൻ മാരി സെൽവരാജും ഒരുമിക്കുന്ന ഡി 56 എന്നു താത്‌കാലികമായി പേരിട്ട ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. കർണ്ണന്റെ നാലാം വർഷത്തിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം. ഒരിക്കൽക്കൂടി ധനുഷ് സാറുമായി കൈകോർക്കുന്നതിൽ ആവേശത്തിലാണെന്ന് മാരി സെൽവരാജ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. വേൽസ് ഫിലിം ഇന്റർനാഷണലിൽ ബാനറിൽ ഇഷാരി കെ. ഗണേഷ് ആണ് നിർമ്മാണം. അതേസമയം ധ്രുവ് വിക്രമിനെ നായകനാക്കി ഒരുങ്ങുന്ന ബൈസൺ ആണ് റിലീസിന് ഒരുങ്ങുന്ന മാരി സെൽവരാജ് ചിത്രം. സ്പോർട്സ് ഡ്രാമയാണ് ബൈസൺ. അനുപമ പരമേശ്വരൻ, രജിഷ വിജയൻ, ലാൽ, കലൈയരസൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ളോസ് എന്റർടെയ്ൻമെന്റ്സും ചേർന്നാണ് നിർമ്മാണം. പരിയേറും പെരുമാൾ, കർണൻ, മാമന്നൻ, വാഴൈ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെൽവരാജ്.