പുതിയ ലുക്കിൽ രജിഷ വിജയൻ

Saturday 12 April 2025 6:20 AM IST

മലയാളത്തിന്റെ പ്രിയ താരം രജിഷ വിജയൻ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കറുപ്പ് ക്രോപ്പ് ടോപ്പും ലൂസ് ഫിറ്റ് പാന്റ്‌സുമാണ് രജിഷയുടെ ഔട്ട്‌ഫിറ്റ്. ഈ ഔട്ട് ഫിറ്റിന് ഇണങ്ങുന്ന വിധം പോണി ടെയിൽ ഹെയർ സ്റ്റൈൽ പരീക്ഷിച്ചിരിക്കുന്നു.തന്റെ 'അവർ ഗ്ളാസ്" ശരീരഘടന വ്യക്തമാക്കുന്ന രീതിയിലെ ചിത്രങ്ങളാണ് രജിഷ പങ്കുവച്ചത്. ചുവപ്പ് പശ്ചാത്തലത്തിലെടുത്ത ഈ ചിത്രങ്ങൾ നിമിഷനേരത്തിനുള്ളിൽ വൈറലാവുകയും ചെയ്തു. നടിമാരായ ദീപ്‌തി സതി, അപർണ ബാലമുരളി, നൈല ഉഷ, മമിത ബൈജു, ശ്രിന്ധ, റീനു മാത്യൂസ്, അനിഖ സുരേന്ദ്രൻ ഉൾപ്പെടെ നിരവധി പേരാണ് രജിഷയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. ഇതിലും വലിയ മാറ്റങ്ങൾ സ്വപ്നങ്ങളിൽ മാത്രം, ഇത് നമ്മുടെ രജിഷ തന്നെയാണോ, കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കു വന്ന രജിഷ വിജയൻ ആദ്യ സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും നേടി. തമിഴിൽ സൂര്യയോടൊപ്പം ജയ് ഭീമിലും ധനുഷിനൊപ്പം കർണനിലും അഭിനയിച്ചു. മലയാളത്തിൽ മധുര മനോഹരമോഹം ആണ അവസാന ചിത്രം. ധ്രുവ് വിക്രം നായകനായ ബൈസൻ, കാർത്തിയുടെ സർദാർ 2 എന്നീ ചിത്രങ്ങളിൽ രജിഷ അഭിനയിച്ചു. ഇരു ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നു.