മാത്തുക്കുട്ടിയുടെ ചിത്രത്തിൽ ആസിഫ് അലിയോടൊപ്പം ചാക്കോച്ചൻ

Saturday 12 April 2025 6:23 AM IST

മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലിയോടൊപ്പം കുഞ്ചാക്കോ ബോബനും. വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ തിരക്കഥ പങ്കാളിളായ വിമൽ ഗോപാലകൃഷ്ണൻ ആണ് രചന. പീരിഡ് ഡ്രാമ ഗണത്തിൽ പ്പെടുന്ന ചിത്രം അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. സുഷിൻ ശ്യാം ആയിരിക്കും സംഗീതം. ടിക്കിടാക്ക , ജിസ് ജോയ് ചിത്രം എന്നീ ചിത്രങ്ങൾക്കുശേഷം മാത്തുക്കുട്ടി സേവ്യറുടെ ചിത്രത്തിൽ ആസിഫ് അലി ജോയിൻ ചെയ്യും.

2019 ൽ അന്ന ബെൻ, നായികയായ ഹെലൻ എന്ന ചിത്രത്തിലൂടെയാണ് മാത്തുക്കുട്ടി സേവ്യർ സംവിധായകനാകുന്നത്.

ഹെലന്റെ ഹിന്ദി റീമേക്ക് മിലി എന്ന പേരിൽ മാത്തുക്കുട്ടി സംവിധാനം ചെയ്തപ്പോൾ ജാൻവി കപൂർ ആയിരുന്നു നായിക.

ഹെലനിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡും കരസ്ഥമാക്കി. അതേസമയം ഒാർഡിനറി, രാജമ്മ അറ്റ് യാഹു, സെവൻസ്, ട്രാഫിക്, ടേക്ക് ഒഫ്, മല്ലുസിംഗ് വൈറസ്,​ മോഹൻകുമാർ ഫാൻസ്, 2018 തുടങ്ങിയ ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ഒരുമിച്ചിട്ടുണ്ട്.

മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനിൽ ഏപ്രിൽ 13ന് ചാക്കോച്ചൻ ജോയിൻ ചെയ്യും.

ഒരുമാസത്തെ ചിത്രീകരണമുണ്ട്. ഡേറ്റ് ക്ളാഷിനെ തുടർന്ന് അരുൺവർമ്മ ചിത്രം ബേബി ഗേളിൽ നിന്ന് ചാക്കോച്ചൻ പിൻമാറിയിരുന്നു. നിവിൻപോളി ആണ് ബേബി ഗേളിൽ നായകൻ.